MOST RECENT

വി.എച്ച്.എസ്.ഇ പരീക്ഷാ ബോര്‍ഡ് വിഭജിക്കും; ഏകീകരണത്തിന് തുടക്കം

എന്‍ജിനീയറിങ് പ്രവേശന പരിഷ്‌കരണം നടപ്പാക്കുന്നതിന്റെ ഭാഗമായി വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡ് വിഭജിക്കും. മൂന്ന് വിഷയങ്ങളുടെ പരീക്ഷാനടത്തിപ്പും മൂല്യനിര്‍ണയവും ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറും. വി.എച്ച്.എസ്.ഇയെ ലയിപ്പിച്ച് ഏകീകൃത ഹയര്‍സെക്കന്‍ഡറിയുണ്ടാക്കാനുള്ള നടപടികള്‍ക്കും ഇതോടെ തുടക്കമാവും. ദീര്‍ഘകാലമായി വിദ്യാഭ്യാസ വകുപ്പിന്റെ പരിഗണനയിലുള്ള വിഷയമാണ് ഏകീകരണം.
ഫിസിക്‌സ്, കെമിസ്ട്രി, മാത്‌സ് വിഷയങ്ങളാണ് വി.എച്ച്.എസ്.ഇ പരീക്ഷാബോര്‍ഡില്‍ നിന്ന് എടുത്തുമാറ്റുന്നത്. ഇവ പൂര്‍ണമായി ഹയര്‍സെക്കന്‍ഡറി പരീക്ഷാബോര്‍ഡിന് കീഴിലാക്കും. യോഗ്യതാ പരീക്ഷയുടെ മാര്‍ക്കുകൂടി എന്‍ജിനീയറിങ് പ്രവേശനത്തിന് പരിഗണിക്കുന്നതിനാല്‍ ഇരട്ടമൂല്യനിര്‍ണയമടക്കം നടത്തേണ്ടതിനാലാണ് ഈ മാറ്റം. ഇതിനായി ഹയര്‍സെക്കന്‍ഡറി, വി.എച്ച്.എസ്.ഇ ഡയറക്ടര്‍മാരെ ഉള്‍പ്പെടുത്തി പ്രത്യേക പരീക്ഷാബോര്‍ഡ് രൂപവത്കരിക്കും. ഇതുസംബന്ധിച്ച ഉത്തരവ് ഉടന്‍ ഇറങ്ങും.
വി.എച്ച്.എസ്.ഇയിലെ ഈ വിഷയങ്ങള്‍ക്കുള്ള ചോദ്യപേപ്പര്‍ തയാറാക്കുന്നതും ഉത്തരക്കടലാസ് വിതരണംചെയ്യുന്നതും ഹയര്‍സെക്കന്‍ഡറി ബോര്‍ഡായിരിക്കും. എന്നാല്‍ വി.എച്ച്.എസ്.ഇ കേന്ദ്രങ്ങളില്‍ തന്നെയാകും പരീക്ഷ നടക്കുക. ഉത്തരക്കടലാസുകള്‍ ഹയര്‍സെക്കന്‍ഡറി ബോര്‍ഡിന് കൈമാറണം. മൂല്യനിര്‍ണയം നടത്തിയശേഷം മാര്‍ക്ക് വി.എച്ച്.എസ്.ഇയെ അറിയിക്കും. മറ്റ് വിഷയങ്ങള്‍ വി.എച്ച്.എസ്.ഇ ബോര്‍ഡിന് കീഴില്‍ തന്നെ തുടരും.
മൂന്ന് വിഷയങ്ങള്‍ക്ക് പൊതു പരീക്ഷാബോര്‍ഡ് നിലവില്‍വരുന്നത് രണ്ട് ശാഖകളെയും ഏകീകരിക്കുന്ന നടപടികളുടെ തുടക്കമാകുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എസ്.എസ്.എല്‍.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ എന്നിവയെ പൊതുപരീക്ഷാബോര്‍ഡിന് കീഴില്‍ ഏകീകരിക്കണമെന്ന നിര്‍ദേശം കാലങ്ങളായി സര്‍ക്കാറിന്റെ പരിഗണനയിലുണ്ട്. നിലവിലെ സര്‍ക്കാര്‍ ഇതിനായി ചിലനീക്കങ്ങള്‍ നടത്തുകയും ചെയ്തു.എന്നാല്‍ വി.എച്ച്.എസ്.ഇ തലപ്പുത്തുണ്ടായിരുന്ന ചിലരുടെ സമ്മര്‍ദത്തിന് വഴങ്ങിയതോടെ ഈ നീക്കം മരവിപ്പിക്കപ്പെടുകയായിരുന്നു. പൊതുബോര്‍ഡ് നിലവില്‍വന്നതോടെ ഏകീകരണനീക്കങ്ങളും പുനരാരംഭിക്കുമെന്നാണ് സൂചന.
എന്‍.പി ജിഷാര്‍

4:43 AM | Posted in | Read More »

സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ചു മരിച്ചു

തളിക്കുളം ഗവണ്‍മെന്‍റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ പനിബാധിച്ച് മരിച്ചു. എറവ് കരുവാന്‍വളവ് റോഡിലെ ഹൈടെക് നഗറിനു സമീപം പട്ടാട്ട് കുമാരന്‍റെ മകന്‍ പി.കെ. രാജനാണ് (53) മരിച്ചത്. സംസ്കാരം നടത്തി.

ഒന്നര ആഴ്ചമുന്പ് പനിബാധിച്ചതിനെത്തുടര്‍ന്ന് ആദ്യം തൃശൂര്‍ അശ്വനി ആശുപത്രിയിലും പിന്നീട് എറണാകുളം അമൃത ആശുപത്രിയിലും പ്രവേശിപ്പിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: കമല (അര്‍ബന്‍ കോ-ഓപ്പറേറ്റീവ് ബാങ്ക്, പടിഞ്ഞാറേകോട്ട, തൃശൂര്‍). മക്കള്‍: നിജില (വിദ്യാര്‍ഥിനി, സെന്‍റ് മേരീസ് കോളജ്, തൃശൂര്‍), വിഷ്ണുരാജ് (വിദ്യാര്‍ഥി, വിവേകോദയം സ്കൂള്‍, തൃശൂര്‍). തളിക്കുളം ഗവണ്‍മെന്‍റ് സ്കൂളിന് ഇന്നലെ അവധി നല്‍കി.

6:54 PM | Posted in | Read More »

ഇരിങ്ങാലക്കുടയ്ക്ക് മുന്നേറ്റം

ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ 15 സ്റ്റേജ് ഇനങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ ഇരിങ്ങാലക്കുട ഉപജില്ല മുന്നേറ്റം തുടങ്ങി. ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി വിഭാഗങ്ങളില്‍ ഇരിങ്ങാലക്കുടയാണ് മുന്നിട്ടുനില്‍ക്കുന്നത്. യു.പി. വിഭാഗത്തില്‍ കൊടുങ്ങല്ലൂരാണ് ഒന്നാമത് . ഇരിങ്ങാലക്കുട ഇതില്‍ രണ്ടാംസ്ഥാനത്താണ്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ഇരിങ്ങാലക്കുട 214 പോയിന്റ് നേടി. കുന്നംകുളത്തിന് 206ഉം തൃശ്ശൂര്‍ വെസ്റ്റിന് 198ഉം പോയിന്റ് ലഭിച്ചു. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ഇരിങ്ങാലക്കുടയ്ക്ക് 283 പോയിന്റ് ലഭിച്ചു. തൃശ്ശൂര്‍ വെസ്റ്റ് 236 ഉം കുന്നംകുളം 227 ഉം പോയിന്റാണ് നേടിയത്. 132 പോയിന്റുകളാണ് യു.പി. വിഭാഗത്തില്‍കൊടുങ്ങല്ലൂര്‍ നേടിയത്.

ഇരിങ്ങാലക്കുട 124 ഉം ചേര്‍പ്പ് 120 ഉം പോയിന്റ് നേടി തൊട്ടുപിന്നിലുണ്ട്. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ മതിലകം സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ്. 35 പോയിന്റോടെ മുന്നിലെത്തി. ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ മാമ്പ്ര യൂണിയന്‍ എച്ച്.എസ്.എസ്. 41 പോയിന്റ് നേടി മുന്നിലാണ്. യു.പി. വിഭാഗത്തില്‍ ചാലക്കുടി കാര്‍മല്‍ എച്ച്.എസ്.എസ്. 21 പോയിന്റ് നേടി.

കലോത്സവവേദിയില്‍ മത്സരങ്ങള്‍ വൈകിത്തുടങ്ങിയത് പ്രതിഷേധത്തിനിടയാക്കി. ഉദ്ഘാടനവേദിയില്‍ 12.45 നാണ് ആദ്യമത്സരം തുടങ്ങാനായത്. സ്റ്റേജിലെ അപാകങ്ങളും പ്രശ്‌നങ്ങളുണ്ടാക്കി.

നാടകവേദി അപര്യാപ്തതമൂലം മാറ്റേണ്ടിവന്നു. ശാസ്ത്രീയസംഗീതമത്സരം ഇടുങ്ങിയ ക്ലാസ് മുറിയില്‍ നടത്തിയതും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചു. വലിയ വേദികളില്‍ നടക്കേണ്ട പരിപാടികള്‍ ചെറിയ വേദികളിലാണ് നടത്തിയത്. രാത്രി വൈകിയും മത്സരങ്ങള്‍ തുടരുകയാണ്. വ്യാഴാഴ്ച 11 വേദികളിലായി നാടോടിനൃത്തം, ഓട്ടന്‍തുള്ളല്‍ തുടങ്ങിയ പരിപാടികള്‍ അരങ്ങേറും.

6:30 PM | Posted in , | Read More »

ശമ്പളപരിഷ്‌കരണം: ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ സമരത്തിന്

ശമ്പളപരിഷ്‌കരണ റിപ്പോര്‍ട്ടിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍ പ്രക്ഷോഭത്തിന് ഒരുങ്ങുന്നതായി ഫെഡറേഷന്‍ ഓഫ് ഹയര്‍ ആന്‍ഡ് വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ചെയര്‍മാന്‍ ടി. പ്രസന്നകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. 15ന് നടക്കുന്ന ക്ലസ്റ്റര്‍ യോഗങ്ങളില്‍ അധ്യാപകര്‍ കറുത്ത ബാഡ്ജ് ധരിച്ച് പ്രതിഷേധിക്കും.

25ന് ജില്ലാതലങ്ങളില്‍ സമരപ്രഖ്യാപന കണ്‍വെന്‍ഷനുകള്‍ ചേരും. ഫിബ്രവരി എട്ടിന് സെക്രട്ടേറിയറ്റിന്മുന്നില്‍ മാര്‍ച്ചും ധര്‍ണയും നടത്തും.

പത്രസമ്മേളനത്തില്‍ പി.വേണുഗോപാല്‍, ജോഷിആന്റണി, അബ്ദുല്‍ലത്തീഫ്, ഷാജി പാരിപ്പള്ളി എന്നിവരും പങ്കെടുത്തു.

6:24 PM | Posted in | Read More »

ഈ ശുപാര്‍ശകള്‍ ലോകോത്തരം

കേന്ദ്രനിരക്കില്‍ പ്രൈമറി അദ്ധ്യാപകന്‍റെ പ്രരംഭശന്പളം 16290/- കേരളത്തില്‍ 11620/-
     വ്യത്യാസം 4670/-രൂപ

കേന്ദ്രനിരക്കില്‍ ഹൈസ്കൂള്‍ അദ്ധ്യാപകന്  18460/- കേരളത്തില്‍ 14620/- വ്യത്യാസം അടിസ്ഥാനശന്പളത്തില്‍ മാത്രം 3840

തമിഴ്നാട് - പ്രൈമറി അദ്ധ്യാപകന് 13500/- കേരളത്തില്‍ 11620/- വ്യത്യാസം 1880/-

2004 ലെ ശന്പളപരിഷ്കരണത്തില്‍ യു.ഡി. ക്ലാര്‍ക്കിനും പ്രൈമറി അദ്ധ്യാപകനും പ്രാരംഭശന്പളം 6680/-
    2009ല്‍ യു.ഡി.ക്ലാര്‍ക്കിന് 13210, പ്രൈമറി ടീച്ചര്‍ക്ക് 11620/-

വെയിറ്റേജ് -2004ല്‍; പൂര്‍ത്തിയാക്കിയ ഓരോ നാല് വര്‍ഷ സര്‍വ്വീസിനും പുതുക്കിയ നിരക്കില്‍ ശന്പളം. 16 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാ-ള്‍ക്ക് ഈ ഇനത്തില്‍ മാത്രം നഷ്ടം ഉദ്ദ്യേശ്യം 1000രൂപ!

വീട്ടുവാടക അലവന്‍സ് കേന്ദ്രത്തില്‍ അടിസ്ഥാനശന്പളത്തിന്‍റെ നിശ്ചിത ശതമാനം. കേരളത്തില്‍ 250 രൂപ.

ഇടക്കാലാശ്വാസം അനുവദിച്ചില്ല.; വിലക്കയറ്റം രൂക്ഷം; കേന്ദ്ര ജീവനക്കാരനും, സംസ്ഥാനജീവനക്കാരനും ഒരേ കടയില്‍നിന്ന് നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നത്.
    കേരളത്തില്‍ 2009 ജൂലൈ മുതല്‍ 0% ഡി.എ.

കേന്ദ്രനിരക്കില്‍ ഇന്‍ക്രിമെന്‍റ് നിശ്ചിത ശതമാനം, കേരളത്തില്‍ ശബളം പരിഷ്കരിക്കുന്പോള്‍ ഇന്‍ക്രിമെന്‍റ് കുറയുന്നു!

ഉദാ. സ്റ്റേജ്    2004 കമ്മീഷന്‍   2009 കമ്മീഷന്‍
    11910     340 രൂപ        300രൂപ
    13610    380'        360
    16650    450        400

തുടക്കക്കാരനായ ഒരു അദ്ധ്യാപകന്‍റെ ശബള വ്യത്യാസം കേവലം 665 രൂപ

എന്നിട്ടും  ഈ ശുപാര്‍ശകള്‍ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്നവരോട്
ഞങ്ങള്‍ സഹതപിക്കുന്നു.....
ഹാ.....കഷ്ടം....

12:06 AM | Posted in | Read More »

വി.എച്ച്.എസ്. നോണ്‍ വെക്കേഷണല്‍ ലക്ചറേറഴ്‌സ് അസോസിയേഷന്‍

ശമ്പളപരിഷ്‌കരണം വി.എച്ച്.എസ്, പ്ലസ്ടു അധ്യാപകരോടുള്ള വഞ്ചനയാണെന്ന് വി.എച്ച്.എസ്. നോണ്‍ വെക്കേഷണല്‍ ലക്ചറേറഴ്‌സ് അസോസിയേഷന്‍ കുറ്റപ്പെടുത്തി.

12:02 AM | Posted in | Read More »

പ്രൈമറി അധ്യാപകരുടെ

പ്രൈമറി അധ്യാപകരുടെ ശമ്പളസ്‌കെയിലായിരുന്ന 6680-10690ന് പകരം 11620-18540 ആണ് കമ്മീഷന്‍ ശുപാര്‍ശ ചെയ്തിരിക്കുന്നത്. എന്നാല്‍. 6680 രൂപ അടിസ്ഥാനശമ്പളമുണ്ടായിരുന്ന യു.ഡി.ക്ലാര്‍ക്ക് തസ്തികയുള്‍പ്പടെയുള്ളവരുടെ സ്‌കെയില്‍ 13210-20740 ആയി വര്‍ധിപ്പിച്ചു. അടിസ്ഥാനശമ്പളത്തില്‍ തന്നെ 1590 രൂപയുടെ വ്യത്യാസമാണുള്ളത്.

12:01 AM | Posted in | Read More »

അധ്യാപകകൂട്ടായ്മ

പുതിയ ശന്പളകമ്മീഷന്‍ ശുപാര്‍ശകളില്‍ ഹയര്‍ സെക്കന്‍ഡറി അധ്യാപകരോട് നീതി പുലര്‍ത്താത്തതില്‍ പ്രതിഷേധിച്ച് സംയുക്ത അധ്യാപക സംഘടനകളുടെ ആഭിമുഖ്യത്തില്‍ എല്ലാ ഹയര്‍ സെക്കന്‍ഡറി അധ്യാപകരുടെയും കൂട്ടായ്മ ഇന്ന് മൂന്നിന് ഇരിങ്ങാലക്കുട ബോയ്സ് ഹൈസ്കൂള്‍ ഹാളില്‍ നടക്കും. എല്ലാ ഹയര്‍ സെക്കന്‍ഡറി അധ്യാപകരും പങ്കെടുക്കണമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റിയംഗം ബിജു വാര്യര്‍ അറിയിച്ചു.

11:56 PM | Posted in | Read More »

ശമ്പളപരിഷ്‌കരണം ഗുണകരമായില്ലെന്ന് ഹയര്‍ സെക്കന്‍ഡറി അധ്യാപകര്‍

ശമ്പളം പരിഷ്‌കരിച്ചപ്പോള്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകര്‍ക്കും ആനുപാതിക വര്‍ധനയുണ്ടായില്ലെന്ന് ആക്ഷേപം. മുമ്പ് സമാന സ്‌കെയിലിലുണ്ടായിരുന്നവരേക്കാള്‍ കുറഞ്ഞ നിരക്കിലാണ് ശമ്പളം പുതുക്കിയതെന്നാണ് മുഖ്യപരാതി. ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്കും പ്ലസ്ടുവിലേയും വിഎച്ച്എസ്ഇ നോണ്‍ വൊക്കേഷണല്‍ വിഭാഗത്തിലേയും സീനിയര്‍ അധ്യാപകര്‍ക്കും മുമ്പ് ഒരേ നിരക്കിലായിരുന്നു ശമ്പളം. 11,070-18,450 സ്‌കെയിലില്‍ ശമ്പളം പുതുക്കിയപ്പോള്‍ സീനിയര്‍ അധ്യാപകര്‍ക്ക് 19,240-32,110 ഉം, ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍മാര്‍ക്ക് 20,740-33,680 ഉം ആയി. മാത്രമല്ല, കൂടുതല്‍ വര്‍ഷം സര്‍വീസുള്ളവര്‍ക്ക് ആനുകൂല്യങ്ങള്‍ കുറയുന്ന സ്ഥിതിയുമുണ്ട്. 20 വര്‍ഷം സര്‍വീസുള്ളയാള്‍ക്ക് 37,036 രൂപയാണ് പുതിയ സ്‌കെയില്‍ പ്രകാരം ലഭിക്കേണ്ടത്. എന്നാല്‍, പുതിയ സ്‌കെയിലിലെ ഉയര്‍ന്ന പരിധി 32,110 രൂപയാണ്. ശമ്പള സ്‌കെയിലിലെ പരിധി ഉയര്‍ത്താതെ ഈ അപാകം പരിഹരിക്കാനാവില്ല.

കോളേജ് അധ്യാപകരും പ്ലസ്ടു അധ്യാപകരും തമ്മിലുള്ള അന്തരം ഭീമമായി വര്‍ധിക്കുന്ന സ്ഥിതിയുണ്ട്. പി.ജി.യും നെറ്റുമാണ് കോളേജ് അധ്യാപക യോഗ്യത. പി.ജി.യും ബി.എഡും സെറ്റുമാണ് പ്ലസ്ടു അധ്യാപക യോഗ്യത. ഈ സാഹചര്യത്തില്‍ നിലവില്‍ ഇരുവിഭാഗവും തമ്മില്‍ പതിനായിരം രൂപയോളം അന്തരം വരുന്നത് ന്യായീകരിക്കാനാവില്ലെന്ന് കേരള പ്രൈവറ്റ് ഹയര്‍സെക്കന്‍ഡറി ടീച്ചേഴ്‌സ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. കേന്ദ്രനിരക്കിലെ സമാന തസ്തികയ്ക്ക് 7,000 രൂപയുടെ കുറവാണ് ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ്ഇ. അധ്യാപകര്‍ക്കുള്ളത്. പി.എച്ച്.ഡി. യോഗ്യതയുള്ളവര്‍ക്ക് കോളേജിലേതിന് സമാനമായി മൂന്ന് അധിക ഇന്‍ക്രിമെന്റ് നല്‍കണമെന്ന ആവശ്യവും ശമ്പളപരിഷ്‌കരണ കമ്മീഷന്‍ പരിഗണിച്ചില്ല. പി.എച്ച്.ഡി. ഉള്ളവര്‍ക്ക് 500 രൂപ അലവന്‍സ് നല്‍കാനാണ് ശുപാര്‍ശ.

അപാകങ്ങള്‍ പരിഹരിക്കാത്തപക്ഷം ഹയര്‍ സെക്കന്‍ഡറി-വിഎച്ച്എസ്ഇ അധ്യാപക സംഘടനകള്‍ സംയുക്തമായി സമരരംഗത്തിറങ്ങുമെന്ന് കെപിഎച്ച്എസ്ടിഎ പ്രസിഡന്റ് എന്‍.എ. സേവ്യറും വൈസ്​പ്രസിഡന്റ് വി. സനല്‍കുമാറും അറിയിച്ചു.

11:35 PM | Posted in | Read More »

കലോത്സവവേദിയില്‍ അധ്യാപകരുടെ 'പ്രതിഷേധ മത്സരവും"

ശന്പളപരിഷ്കരണത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ അവഗണിച്ചതില്‍ പ്രതിഷേധിച്ച് റവന്യൂ ജില്ലാ കലോത്സവവേദിയില്‍ എഎച്ച്എസ്ടിഎ ഇന്നു പ്രകടനം നടത്തും.

ഒരേ സ്കെയില്‍ നിലനിന്നിരുന്നവര്‍ക്കു നല്കിയ പുതിയ ശന്പളത്തില്‍ ഹയര്‍സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്ത്തിയ സര്‍ക്കാര്‍നയങ്ങള്‍ക്കെതിരെയാണ് പ്രതിഷേധം.

സീനിയര്‍-ജൂണിയര്‍ അന്തരം കുറയ്ക്കുക, ഹയര്‍സെക്കന്‍ഡറി അധ്യാപകരോട് സര്‍ക്കാര്‍ പുലര്‍ത്തുന്ന ചിറ്റമ്മനയം അവസാനിപ്പിക്കുക, പുതിയ സ്കൂളുകളില്‍ തസ്തിക സൃഷ്്ടിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് പ്രകടനം നടത്തുന്നത്. മുന്‍ എംഎല്‍എ എം.കെ. പോള്‍സണ്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യും.

ഹയര്‍സെക്കന്‍ഡറി വിഭാഗത്തിനു യുവജനോത്സവത്തില്‍ അവസരം നിഷേധിക്കുന്നതിനെതിരെ ഒരുകൂട്ടം അധ്യാപകര്‍ മീഡിയ സെന്‍ററിനു പുറത്ത് ചിത്രംവരച്ച് പ്രതിഷേധിച്ചു.

11:32 PM | Posted in , , , , | Read More »

പൊതുവിദ്യാഭ്യാസമേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു?

നമ്മുടെ സംസ്ഥാനത്തെ
പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക്
നിറം പകരുന്നത് പൊതുവിദ്യാഭ്യാസമേഖലയാണ്. ഈ മേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു? ഓരോവര്‍ഷവും
ലക്ഷക്കണക്കിന് കുട്ടികളെ പൊതുമേഖലയില്‍നിന്ന്
ആട്ടി ഇറക്കിയത് ആരാണ്?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
 നാം പിന്‍തുടരുന്ന വികലമായ പരിഷ്കാരങ്ങളാണ് ഇതിനുകാരണം.
ജില്ലയിലെ 50% പ്രൈമറി വിദ്യാലയങ്ങളും ‘അനാദായ'കരമായികഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളും .............. അറിവ്, നിര്‍മ്മാണപ്രക്രിയയായും
അദ്ധ്യാപകനെ ഫെസിലിറേറ റററാക്കിയും
"വിശ്വമാനവന്‍റെ' ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
പരന്പരാഗതമായി നാം അറിവാര്‍ജിച്ച
രീതികളും സന്പ്രദായങ്ങളും അബദ്ധമാണുപോലും !

അക്ഷരബോധമില്ലാത്ത,
ഗണിതാശയങ്ങളില്ലാത്ത,
ഒരു തലമുറയെ സൃ്വഷ്ടിക്കുന്നവരോട്, ഉളളടക്കമില്ലാത്ത പാഠപുസ്തകങ്ങളോട്,
പഠനം പാല്‍പ്പായസമാക്കിയ ബോധനരീതികളോട് നാം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സമയമേറിയിരിക്കുന്നു.
 ‘രാജാവ് നഗ്നനാണെന്ന യാഥാര്‍ത്ഥ്യം '
 വിളിച്ചുപറഞ്ഞ ആ കൊച്ചുകുഞ്ഞിന്‍റെ ധീരതയെങ്കിലും നമുക്കുവേണ്ടേ

കക്ഷിരാഷ്ട്രീയത്തിനതീതമായി, സംഘടനഭേദമന്യേ ഒത്തുചേര്‍ന്ന് നമുക്ക് പ്രഖ്യാപിക്കാം
ഞങ്ങളെ പഠിപ്പിക്കാന്‍ അനുവദിക്കൂ ഈ ആശയവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ ജനുവരി 15ാം തിയ്യതി  ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് തൃശൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് ഒത്തുചേരുന്നു.
വരുമല്ലോ.

ഇഛ-ഛഞഉകചഅഠഛഞ
അഘഘഛണ ഡട ഠഛ ഠഋഅഇഒ ങഛഢഋങഋചഠ
ഠഒഞകടടഡഞ

തൃശൂര്‍
10.01.2010

ഞങ്ങളെ
പഠിപ്പിക്കാനനുവദിക്കുക...

കേന്ദ്രനിരക്കില്‍ പ്രൈമറി അദ്ധ്യാപകന്‍റെ പ്രരംഭശന്പളം 16290/- കേരളത്തില്‍ 11620/-
     വ്യത്യാസം 4670/-രൂപ

കേന്ദ്രനിരക്കില്‍ ഹൈസ്കൂള്‍ അദ്ധ്യാപകന്  18460/- കേരളത്തില്‍ 14620/- വ്യത്യാസം അടിസ്ഥാനശന്പളത്തില്‍ മാത്രം 3840

തമിഴ്നാട് - പ്രൈമറി അദ്ധ്യാപകന് 13500/- കേരളത്തില്‍ 11620/- വ്യത്യാസം 1880/-

2004 ലെ ശന്പളപരിഷ്കരണത്തില്‍ യു.ഡി. ക്ലാര്‍ക്കിനും പ്രൈമറി അദ്ധ്യാപകനും പ്രാരംഭശന്പളം 6680/-
    2009ല്‍ യു.ഡി.ക്ലാര്‍ക്കിന് 13210, പ്രൈമറി ടീച്ചര്‍ക്ക് 11620/-

വെയിറ്റേജ് -2004ല്‍; പൂര്‍ത്തിയാക്കിയ ഓരോ നാല് വര്‍ഷ സര്‍വ്വീസിനും പുതുക്കിയ നിരക്കില്‍ ശന്പളം. 16 വര്‍ഷം പൂര്‍ത്തിയാക്കിയ ഒരാ-ള്‍ക്ക് ഈ ഇനത്തില്‍ മാത്രം നഷ്ടം ഉദ്ദ്യേശ്യം 1000രൂപ!

വീട്ടുവാടക അലവന്‍സ് കേന്ദ്രത്തില്‍ അടിസ്ഥാനശന്പളത്തിന്‍റെ നിശ്ചിത ശതമാനം. കേരളത്തില്‍ 250 രൂപ.

ഇടക്കാലാശ്വാസം അനുവദിച്ചില്ല.; വിലക്കയറ്റം രൂക്ഷം; കേന്ദ്ര ജീവനക്കാരനും, സംസ്ഥാനജീവനക്കാരനും ഒരേ കടയില്‍നിന്ന് നിത്യോപയോഗസാധനങ്ങള്‍ വാങ്ങുന്നത്.
    കേരളത്തില്‍ 2009 ജൂലൈ മുതല്‍ 0% ഡി.എ.

കേന്ദ്രനിരക്കില്‍ ഇന്‍ക്രിമെന്‍റ് നിശ്ചിത ശതമാനം, കേരളത്തില്‍ ശബളം പരിഷ്കരിക്കുന്പോള്‍ ഇന്‍ക്രിമെന്‍റ് കുറയുന്നു!

ഉദാ. സ്റ്റേജ്    2004 കമ്മീഷന്‍   2009 കമ്മീഷന്‍
    11910     340 രൂപ        300രൂപ
    13610    380'        360
    16650    450        400

തുടക്കക്കാരനായ ഒരു അദ്ധ്യാപകന്‍റെ ശബള വ്യത്യാസം കേവലം 665 രൂപ

എന്നിട്ടും  ഈ ശുപാര്‍ശകള്‍ ലോകോത്തരം എന്ന് വിശേഷിപ്പിക്കുന്നവരോട്
ഞങ്ങള്‍ സഹതപിക്കുന്നു.....
ഹാ.....കഷ്ടം....

11:16 PM | Posted in , , | Read More »

ഞങ്ങളെ പഠിപ്പിക്കാനനുവദിക്കുക...

നമ്മുടെ സംസ്ഥാനത്തെ
പാവപ്പെട്ടവരും സാധാരണക്കാരുമായ ബഹുഭൂരിപക്ഷത്തിന്‍റെ വിദ്യാഭ്യാസസ്വപ്നങ്ങള്‍ക്ക്
നിറം പകരുന്നത് പൊതുവിദ്യാഭ്യാസമേഖലയാണ്. ഈ മേഖല ഇന്നെവിടെ എത്തിനില്‍ക്കുന്നു? ഓരോവര്‍ഷവും
ലക്ഷക്കണക്കിന് കുട്ടികളെ പൊതുമേഖലയില്‍നിന്ന്
ആട്ടി ഇറക്കിയത് ആരാണ്?
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി
 നാം പിന്‍തുടരുന്ന വികലമായ പരിഷ്കാരങ്ങളാണ് ഇതിനുകാരണം.
ജില്ലയിലെ 50% പ്രൈമറി വിദ്യാലയങ്ങളും ‘അനാദായ'കരമായികഴിഞ്ഞു.
വരും വര്‍ഷങ്ങളില്‍ ഹൈസ്കൂളുകളും .............. അറിവ്, നിര്‍മ്മാണപ്രക്രിയയായും
അദ്ധ്യാപകനെ ഫെസിലിറേറ റററാക്കിയും
"വിശ്വമാനവന്‍റെ' ഈ പരീക്ഷണങ്ങള്‍ തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.....
പരന്പരാഗതമായി നാം അറിവാര്‍ജിച്ച
രീതികളും സന്പ്രദായങ്ങളും അബദ്ധമാണുപോലും !

അക്ഷരബോധമില്ലാത്ത,
ഗണിതാശയങ്ങളില്ലാത്ത,
ഒരു തലമുറയെ സൃ്വഷ്ടിക്കുന്നവരോട്, ഉളളടക്കമില്ലാത്ത പാഠപുസ്തകങ്ങളോട്,
പഠനം പാല്‍പ്പായസമാക്കിയ ബോധനരീതികളോട് നാം വിയോജിപ്പ് പ്രകടിപ്പിക്കാന്‍ സമയമേറിയിരിക്കുന്നു.
 ‘രാജാവ് നഗ്നനാണെന്ന യാഥാര്‍ത്ഥ്യം '
 വിളിച്ചുപറഞ്ഞ ആ കൊച്ചുകുഞ്ഞിന്‍റെ ധീരതയെങ്കിലും നമുക്കുവേണ്ടേ

കക്ഷിരാഷ്ട്രീയത്തിനതീതമായി, സംഘടനഭേദമന്യേ ഒത്തുചേര്‍ന്ന് നമുക്ക് പ്രഖ്യാപിക്കാം
ഞങ്ങളെ പഠിപ്പിക്കാന്‍ അനുവദിക്കൂ ഈ ആശയവുമായി ഒത്തുചേരാന്‍ ആഗ്രഹിക്കുന്ന അദ്ധ്യാപകര്‍ ജനുവരി 15ാം തിയ്യതി  ശനിയാഴ്ച വൈകീട്ട് 5.00 മണിക്ക് തൃശൂര്‍ ടൗണ്‍ ഹാള്‍ പരിസരത്ത് ഒത്തുചേരുന്നു.
വരുമല്ലോ.

11:14 PM | Posted in | Read More »

Blog Archive

Recently Commented

Recently Added